ഏഴിമല: കേരളത്തിലെ ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന 2026-ലെ ശരത്കാല പരിശീലന ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അവലോകനം ചെയ്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ കോസ്റ്റ് ഗാർഡിലെയും സൗഹൃദ വിദേശ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരടക്കമുള്ള പരിശീലകരെ രാഷ്ട്രപതി അഭിനന്ദിച്ചു. ബിരുദം നേടുന്ന പരിശീലകരിൽ നിരവധി സ്ത്രികൾ ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണെന്നും അഭിമാനനേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. നിശ്ചയദാർഢ്യത്തിനും ധൈര്യത്തിനും കഴിവിനും അതിരുകളില്ലെന്ന് വനിതാ പരിശീലകർ തെളിയിച്ചിരിക്കുകയാണ്. അവരുടെ നേട്ടങ്ങൾ കൂടുതൽ Read More…

