Entertainment India International News Sports

ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ നോറ ഫത്തേഹിയുടെ നൃത്തവിരുന്ന്

2026 ഫിഫ വേൾഡ് കപ്പ് ഉദ്ഘാടനച്ചടങ്ങിൽ നോറ ഫത്തേഹിയുടെ നൃത്ത പ്രകടനം നടക്കും. ജൂൺ 12ന് കാനഡയിലെ ടൊറൻ്റോയിൽ നടക്കുന്ന ചടങ്ങിലാണ് നോറ വേദിയിലെത്തുക. നോറയുടെ നൃത്ത പരിപാടി ഉണ്ടാകുമെന്ന് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. മൈക്കൽ ബബിൾ, അലാനിസ് മോറിസെറ്റ്, അലേഷ്യ കാര ഉൾപ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങളും നോറയുടെ പരിപാടിയിൽ പങ്കെടുക്കും. ടൊറൻ്റോയിലെ ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.