ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ പട്ടാപൂർ ഗ്രാമത്തിൽ ‘കട്ടക് ദഹിബറ’ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 27 പേർ കുട്ടികളാണ്. ദശരഥാപൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമത്തിലാണ് സംഭവം. പ്രാദേശിക വ്യാപാരിയിൽ നിന്ന് ദഹിബറ കഴിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് അസ്വസ്ഥത ഉണ്ടായത്. പലർക്കും ഛർദ്ദിയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദശരഥാപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലും തുടർന്ന് ജജ്പൂർ ജില്ലാ ആശുപത്രിയിലുമാണ് അസ്വസ്ഥതയുള്ളവരെ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് Read More…
Tag: food poison
ഭക്ഷ്യവിഷബാധപ്രിൻസിപ്പൽ സെക്രട്ടറിഅന്വേഷിക്കും:മന്ത്രി ഡോ. ബിന്ദു
എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് നടക്കുന്നത്.
ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട Read More…




