വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഏപ്രില്‍ 26) നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ ആണ് പൊതുദര്‍ശനം തുടങ്ങുക. നിലവില്‍ ഭൗതികശരീരം പോപ്പിന്റെ സ്വകാര്യ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെ പൊതു Read More…


