India News

പാചകവാതക വില വീണ്ടും ഉയർന്നു; ഗാർഹിക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വീണ്ടും ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷപരിസരത്തിന്റെ പശ്ചാത്തലത്തിലാണ് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വില 115 രൂപയും വർധിപ്പിച്ചിട്ടുണ്ട്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിലവർധനയെ തുടർന്ന് കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 863 രൂപയിൽ നിന്ന് 920 രൂപയായി ഉയർന്നു. ഡൽഹിയിൽ വില 853 Read More…

Kerala News

എല്ലാ വർഷവും പുതുക്കണം, എല്‍പിജി സിലിണ്ടര്‍ സബ്‌സിഡിക്ക് ഇ-കെവൈസി നിര്‍ബന്ധം; ഇല്ലെങ്കില്‍ ആനുകൂല്യം റദ്ദാക്കും

കൊച്ചി: എല്‍പിജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഓരോ സാമ്പത്തിക വര്‍ഷത്തിലും ഒരു തവണ ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണമെന്നാണ് നിര്‍ദേശം. നേരത്തെ ബയോമെട്രിക് Read More…

India News

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ Read More…

India News

പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്നും കമ്പനികള്‍ അറിയിച്ചു. പ്രതിമാസ വിലനിര്‍ണയ നടപടികളുടെ ഭാഗമായാണ് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായത്.