കൊച്ചി: പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോർജ് പി അബ്രഹാം (70) ഫാം ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലെ ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ ഇളംകുളം സ്വദേശിയായ അദ്ദേഹം എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനായിരുന്നു. ഞായറാഴ്ച വൈകുന്നേരം സഹോദരനായ പോളിനൊപ്പം ഫാംഹൗസിലെത്തിയ ഡോ. ജോർജ് കുറച്ച് നേരം തനിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖത്തെത്തുടർന്ന് Read More…


