ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.
താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ ഹാജരാകാം.
വിദ്യാഭ്യാസ യോഗ്യത
- Degree in Veterinary Science
- Experience as Veterinary Surgeon for 3 years
ഒഴിവുകളുടെ എണ്ണം -ഒന്ന്
പ്രായപരിധി: 01.01.2026 ൽ 25 നും 40 നും മധ്യേ. 01.01.1986 നും 02.01.2001 നും ഇടയിൽ ജനിച്ചവരാകണം (both dates inclusive).
വേതനം- 46,230/-(പ്രതിമാസം) വിശദവിവരങ്ങൾക്ക് 0487-2556335 Extn.235 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.





