ഡൽഹി : സ്മാർട്ട്ഫോൺ ബാറ്ററി വേഗത്തിൽ തീർക്കുന്ന ആപ്പുകളെ കുറിച്ച് ഉപയോക്താക്കളെ മുന്നറിയിപ്പുനൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ. ബാറ്ററി അധികമായി ഉപയോഗിക്കുന്ന ആപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താനും ബാറ്ററി ലൈഫ് വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് കഴിയുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. പുതിയ അപ്ഡേറ്റോടെ ചില ആപ്പുകളുടെ പ്ലേ സ്റ്റോർ പേജുകളിൽ “ഈ ആപ്പ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ബാറ്ററി ഉപയോഗിക്കാം” എന്ന മുന്നറിയിപ്പ് സന്ദേശം കാണിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് Read More…
Tag: google
വിശാഖപട്ടണത്ത് വമ്പന്‍ എഐ ഡാറ്റാ സെന്റര്‍, ഇന്ത്യയില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എഐ ഹബ്ബ് സ്ഥാപിക്കുന്നതിനായി അടുത്ത 5 വര്‍ഷം 1500 കോടി യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍. അദാനി ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കാണ് ഗൂഗിള്‍ വന്‍തുക നിക്ഷേപിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന എഐ ഹബ്ബ് അമേരിക്കയ്ക്ക് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഹബ്ബായിരിക്കും. 1-ജിഗാവാട്ട് ഡാറ്റാ സെന്റര്‍ ക്യംപസ്, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് നെറ്റ്വര്‍ക്ക് എന്നിവയാണ് പദ്ധതിലുള്ളതെന്നു ഗൂഗിള്‍ പറഞ്ഞു. യുഎസിന് പുറത്ത് Read More…



