തിരുവനന്തപുരം: കായിക ആരോഗ്യ പരിശോധനയെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് നിയമിക്കുന്ന സര്‍ക്കാര്‍ തസ്തികകളില്‍ ഇനി ഉന്തിയ പല്ല് അയോഗ്യതയാകില്ല. ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്‌സൈസ് വകുപ്പുകളിലുള്‍പ്പെടെ യൂണിഫോം ആവശ്യമായ തസ്തികകളിലെ അയോഗ്യതാ മാനദണ്ഡത്തില്‍ നിന്ന് ഉന്തിയ പല്ല് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികൾക്ക് മറ്റ് യോഗ്യതകൾ മുഴുവന്‍ ഉണ്ടായിരുന്നാലും ഉന്തിയ പല്ലിന്റെ പേരില്‍ നിയമനം നിഷേധിക്കുന്നതിനെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട വകുപ്പുകളിൽ ഈ വിഷയത്തെക്കുറിച്ചുള്ള പ്രത്യേക ചട്ടങ്ങളിൽ ഭേദഗതിക്ക് Read More…
Tag: government job
സർക്കാർ ജോലി: നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സർക്കാർ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ, അത് നേരത്തെ തന്നെ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. നിയമന പ്രക്രിയ ആരംഭിക്കുമുമ്പ് തീരുമാനിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെ നിയമനം നടത്തണം, നിയമന പ്രക്രിയക്കു മുമ്പ് നിയമങ്ങൾ നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ഇടയ്ക്കു വച്ച് മാനദണ്ഡങ്ങൾ മാറ്റുക ഭരണഘടന ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. നിയമന ചട്ടങ്ങൾ ഏകപക്ഷീയമാവരുതെന്നും, അത് ഭരണഘടനയുടെ Read More…



