ന്യൂഡൽഹി: രാജ്യത്തെ ഭൂഗർഭജല വിഭവങ്ങളുടെ 10.8 ശതമാനം അസസ്മെൻ്റ് യൂണിറ്റുകളും അമിത ചൂഷണത്തിന് (Over-exploited) വിധേയമായതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. അതേസമയം, കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ ഭൂഗർഭജല ഉപയോഗത്തിൻ്റെ ആകെ സ്ഥിതിയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജൽശക്തി സഹമന്ത്രി രാജ് ഭൂഷൺ ചൗധരി രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ 6,762 ഭൂഗർഭജല വിഭവ അസസ്മെൻ്റ് യൂണിറ്റുകളാണ് (ബ്ലോക്കുകൾ, താലൂക്കുകൾ, മണ്ഡലങ്ങൾ) ഉള്ളത്. ഇതിൽ 730 യൂണിറ്റുകൾ (10.8 ശതമാനം) Read More…


