Kerala News

മണിക്കൂറിൽ 160 കിമീ വേഗം; കേരളത്തിൽ ഏഴ് അതിവേഗ റെയിൽപാതകൾക്ക് സർവേയ്ക്ക് പച്ചക്കൊടി

ന്യൂഡൽഹി: കേരളത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത ഉറപ്പാക്കുന്ന ഏഴ് അതിവേഗ റെയിൽപാത പദ്ധതികൾക്ക് വിശദപദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കുന്നതിനായുള്ള സർവേയ്ക്ക് അനുമതി ലഭിച്ചു. ആകെ 849 കിലോമീറ്റർ ദൂരത്തിലായി പുതിയ റെയിൽപാതകൾക്ക് ഇതോടെ സാധ്യത തുറന്നിരിക്കുകയാണ്. ഡിപിആർ അംഗീകരിച്ചതിന് ശേഷം സംസ്ഥാന സർക്കാർ, നീതി ആയോഗ്, കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളുടെ അന്തിമ അനുമതികളും ആവശ്യമായിരിക്കും. പദ്ധതികൾക്ക് അനുമതി ലഭിക്കുന്നത് ഘട്ടംഘട്ടമായ പ്രക്രിയയായതിനാൽ കൃത്യമായ സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More…

Kerala News

തിരുവനന്തപുരം – കണ്ണൂര്‍ മൂന്നേകാല്‍ മണിക്കൂര്‍, 22 സ്‌റ്റോപ്പുകള്‍, ലക്ഷം കോടി ചെലവ്; അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം

പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന്, പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്‍. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായും ഇ ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും Read More…