Health India International Kerala Medical News

പരാദജീവി റിപ്പോർട്ട്: ട്യൂണ ഒഴിവാക്കേണ്ടതില്ലെന്ന് സിഎംഎഫ്ആർഐ

കൊച്ചി: ചില പ്രത്യേക മേഖലകളിൽ മത്സ്യങ്ങളിൽ പരാദജീവികളെ കണ്ടെത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ട്യൂണ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന് ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CMFRI) വ്യക്തമാക്കി. ബ്രസീലിന് സമീപമുള്ള അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള സ്കിപ്പ്ജാക്ക് ട്യൂണയിൽ പരാദജീവികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം. പരാദജീവികളുടെ സാന്നിധ്യം മത്സ്യത്തിന്റെ ആവാസമേഖലയും പാരിസ്ഥിതിക സാഹചര്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെടാമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. ഇന്ത്യൻ തീരങ്ങളിൽ പരിശോധിച്ച ട്യൂണ ഉൾപ്പെടെയുള്ള മത്സ്യങ്ങളിൽ ഹാനികരമായ പരാദജീവി ബാധയുടെ ബാഹ്യലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും സ്ഥാപനം Read More…

Agriculture Business Economy Farming India International Kerala News Politics

ഡ്രൈലാൻഡ് കോൺഗ്രസ് 2026 സമാപിച്ചു; വരണ്ടഭൂമി കൃഷിക്ക് ശക്തമായ സഹകരണം വേണമെന്ന് ആഹ്വാനം

ന്യൂഡൽഹി: വരണ്ടഭൂമി കൃഷിയിലെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ദക്ഷിണ-ദക്ഷിണ സഹകരണവും ത്രികക്ഷി സഹകരണവും ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് മൂന്ന് ദിവസത്തെ ഡ്രൈലാൻഡ് കോൺഗ്രസ് 2026 ന്യൂഡൽഹിയിൽ സമാപിച്ചു. ആഗോള ദക്ഷിണമേഖലയിൽ സഹകരണം, വിജ്ഞാന കൈമാറ്റം, നവീകരണം, കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ വരണ്ടഭൂമി കൃഷിയെ പരിവർത്തനം ചെയ്യുന്നതിനുള്ള പൊതുവായ കർമപദ്ധതിക്ക് രൂപം നൽകുന്ന ഡൽഹി പ്രഖ്യാപനം (3D) സമ്മേളനത്തിൽ അംഗീകരിച്ചു. സമാപന സമ്മേളനത്തിൽ സംസാരിച്ച ഡെയർ സെക്രട്ടറി, ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. എം. എൽ. ജാട്ട്, വരണ്ടഭൂമി Read More…

Agriculture Farming India News Politics

100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ; 10 കോടി കർഷകർക്ക് ഐസിഎആർ സാങ്കേതികവിദ്യ: ശിവരാജ് സിങ് ചൗഹാൻ

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ഐസിഎആർ) 98-ാമത് സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര കാർഷിക-കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ‘വികസിത് കൃഷി, സമൃദ്ധ് കിസാൻ’ എന്ന ലക്ഷ്യത്തോടെ പുതിയ കാർഷിക വികസന പദ്ധതികൾ പ്രഖ്യാപിച്ചു. 100 കാലാവസ്ഥാ സ്മാർട്ട് ഗ്രാമങ്ങൾ വികസിപ്പിക്കുക, ഐസിഎആറിൻ്റെ സാങ്കേതികവിദ്യ 10 കോടി കർഷകരിലെത്തിക്കുക, ‘വൺ ഇൻസ്റ്റിറ്റ്യൂട്ട്-വൺ ഗ്രാൻഡ് ഇന്നൊവേഷൻ’ പദ്ധതി നടപ്പാക്കുക, ഐസിഎആർ ഓപ്പൺ ഡിജിറ്റൽ നോളജ് പ്ലാറ്റ്ഫോം ആരംഭിക്കുക, വ്യാജ വിത്തുകൾക്കും കീടനാശിനികൾക്കുമെതിരായ നിയമങ്ങൾ ശക്തമാക്കുക, സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണത്തിലൂടെ ഐസിഎആറിനെ Read More…