Kerala News

രാജ്യത്ത് പരോക്ഷനികുതി സംവിധാനത്തിൽ ”ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ”നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് പരോക്ഷ നികുതി സംവിധാനത്തിൽ പുത്തൻ മാറ്റങ്ങൾ ആവിഷ്‌കരിച്ചു കൊണ്ട് കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഓഗസ്റ്റ് 1 മുതൽ ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നു. ഇന്ത്യയിൽ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയും, ടാക്‌സ് പേയറും മുഖാമുഖം കാണാതെ, മുഴുവൻ പ്രക്രിയകളും  ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും, ഇ-കമ്മ്യൂണിക്കേഷനിലൂടെയും നടക്കുന്ന  സുതാര്യമായ നികുതി നിർണ്ണയ  സംവിധാനമാണ് ഫേസ് ലെസ്സ് അഡ്ജുഡിക്കേഷൻ. ഇതിൻറെ  ഭാഗമായി ടാക്‌സ് പേയറിന് ഷോ കോസ് നോട്ടീസ്  (SCN) ലഭിക്കൽ മുതൽ  അതിന്റെ മറുപടി  സമർപ്പിക്കൽ, ഹിയറിങ്, വെർച്യുൽ/ രേഖാമൂലമുള്ള Read More…