വിശാഖപട്ടണം: തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ നാവികസേനാ വിഭാഗത്തിൽ (Eastern Fleet) ഉൾപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധക്കപ്പൽ നാവികസേനയ്ക്ക് സമർപ്പിച്ചു. രാജ്യത്തിൻ്റെ കപ്പൽനിർമാണ രംഗത്തെ സ്വയംപര്യാപ്തതയുടെയും പ്രതിരോധ ഉൽപ്പാദന ശേഷിയുടെയും പ്രതീകമാണ് ഐഎൻഎസ് മഹേന്ദ്രഗിരിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ആറാമത്തെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റാണ് ഐഎൻഎസ് മഹേന്ദ്രഗിരി. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ Read More…

