India News

ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിന് വഴിയൊരുക്കുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി ബില്‍ യാഥാര്‍ഥ്യമായാല്‍ മൂലധന ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഷുറന്‍സ് വ്യാപനം മെച്ചപ്പെടുമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതിന് പുറമേ ബിസിനസ്സ് എളുപ്പമാക്കാനും ഇന്‍ഷുറന്‍സ് കമ്പനികളും ഇന്‍ഷുറന്‍സ് ഇടനിലക്കാരും നിയമവിരുദ്ധമായി നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് തടയാന്‍ ഇന്‍ഷുറന്‍സ് Read More…

Kerala News

നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. മെഡിക്കൽ Read More…

Kerala News

കേരളത്തിലെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും – മന്ത്രി ജെ. ചിഞ്ചുറാണി

കേരള ഫീഡ്‌സിന്റെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്‌സ് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ബൃഹത്തായ പദ്ധതിയാണ് കേരളം ആവിഷ്‌കരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് Read More…

Kerala Medical News

അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു

ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്‌കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) Read More…