India Kerala Law News Politics

ജനവിശ്വാസം നേടിയെടുക്കുന്ന സുതാര്യമായ പൊലീസ് സംവിധാനത്തിന് പ്രാധാന്യം നൽകണം: ഓം ബിർള

ന്യൂഡൽഹി: ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്ന സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പൊലീസ് സംവിധാനം ഉറപ്പാക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ ഐപിഎസ് പ്രൊബേഷണർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളുമായി നിരന്തരം ഇടപഴകണം. നിയമവും ക്രമസമാധാനവും നിലനിർത്തുന്ന സംവിധാനമെന്നതിലുപരി ജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്ന വിശ്വസ്ത സ്ഥാപനമായി പൊലീസിനെ ജനങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിരഹിതമായും സത്യസന്ധതയോടെയും ഉത്തരവാദിത്തബോധത്തോടെയും സേവനം നിർവഹിക്കാൻ യുവ ഉദ്യോഗസ്ഥർ തയ്യാറാകണം. Read More…