കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയിൽവെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ്.സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 64 Read More…