India News

ആദായനികുതി വെട്ടിപ്പ് കേസ്: നടൻ വിജയിന് 1.5 കോടി രൂപ പിഴ; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജി കോടതി തള്ളിയതോടെ നടന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2015–16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം മറച്ചുവെച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചത്. 2015ൽ പുറത്തിറങ്ങിയ ‘പുലി’ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വരുമാനമാണ് റിട്ടേണിൽ കൃത്യമായി പ്രഖ്യാപിക്കാത്തതെന്ന് അന്വേഷണത്തിൽ Read More…

Business News

ഐടിആര്‍ – 3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം നമ്പര്‍ 3 (ഐടിആര്‍3) ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ആദായനികുതി വകുപ്പ്. ബിസിനസ് വരുമാനം, ഷെയര്‍ ട്രേഡിങ്ങില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തുന്ന നികുതിദായകര്‍ക്ക് ഐടിആര്‍-3 ഇ-ഫയലിങ് ഐടിആര്‍ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാം. ബിസിനസ്സോ തൊഴിലോ ഉള്ള വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ ഐടിആര്‍-3 ഉപയോഗിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിച്ച കമ്പനി ഡയറക്ടര്‍മാര്‍, മറ്റ് Read More…

Business News

ഐടിആര്‍ ഫയലിംഗിന്റെ സമയപരിധി നീട്ടി: 2025 സെപ്റ്റംബര്‍ 15 വരെ അവസരം

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ITR) ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. 2025 സെപ്റ്റംബര്‍ 15 വരെ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഐടിആര്‍ ഫോമുകളിലെ പരിഷ്‌കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇ-ടാക്‌സ് ഫയലിങ് പ്രക്രിയ ലളിതമാക്കുകയും, സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഈ Read More…