Entertainment News

വിജയ്‌യുടെ ‘ജന നായക’ന് വീണ്ടും തിരിച്ചടി; റിലീസിന് അനുമതിയില്ല, കേസ് സിം​ഗിൾ ബെഞ്ചിന് വിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് ചിത്രം ജന നായകന് തിരിച്ചടി. ചിത്രത്തിന് മദ്രാസ് ഹൈക്കോടതി റിലീസ് അനുമതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിംള്‍ ബെഞ്ച് ഉത്തരവിനു മുന്‍പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സെന്‍സര്‍ ബോര്‍ഡിന് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കൂടി കേട്ട ശേഷം കേസ് സിംഗിള്‍ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിബിഎഫ്‌സി പറഞ്ഞ മാറ്റങ്ങള്‍ മുഴുവന്‍ വരുത്തിയിട്ടും അകാരണമായി സര്‍ട്ടിഫിക്കറ്റ് Read More…

India News

ജനനായകന് തിരിച്ചടി; സ്‌റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍ താരം വിജയ് നായകനായ ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. വിഷയത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണെന്നും, തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ ജനുവരി 20 ന് Read More…

Entertainment News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് മാറ്റി; പുതിയ തിയതി പിന്നീട്

ചെന്നൈ: വിജയ്ചിത്രം ജനനായകന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 9ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നത്. അപ്രതീക്ഷിതമായ സാഹചര്യം മൂലമാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ വിതരണക്കാര്‍ സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ടീമില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പുതിയ റിലീസ് തിയതി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഔദ്യോഗികമായി അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആരാധകര്‍ ക്ഷമയോടെ പോസിറ്റീവായി തുടരണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഏതെങ്കിലും അനൗദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് Read More…