അറ്റ്ലാന്റ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ജോർജിയയിൽ വീണ്ടും വിജയിച്ച് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ജോൺ ഒസോഫ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പിന്തുണയുള്ള മൈക്ക് കോളിൻസിനെയാണ് ഒസോഫ് പരാജയപ്പെടുത്തിയത്. വിജയത്തിന് പിന്നാലെ അറ്റ്ലാൻ്റയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഒസോഫ് രംഗത്തെത്തി. പ്രസിഡൻ്റിൻ്റെ ‘അധാർമികത, അഴിമതി, കഴിവില്ലായ്മ’ എന്നിവ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോഴും ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഒസോഫ് കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് മേഖലയിലെ അമിത സ്വാധീനം, വർധിച്ചുവരുന്ന ആരോഗ്യപരിപാലന ചെലവുകൾ, Read More…


