തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. കെ സ്മാർട്ട് വഴി അനുവദിക്കുന്ന ആദ്യ ജനന സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറും. വസ്തു നികുതി അടച്ചതിന്റെ ഓൺലൈൻ രസീത് Read More…
Tag: k smart
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ഇൻഫർമേഷൻ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള Read More…
കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം
കൊച്ചി: കേരളത്തിൽ ഇ-ഗവേണന്‍സിന്റെ മുന്നേറ്റം പുതിയ തലത്തിലേക്ക്. കെ-സ്മാര്‍ട്ട് സേവനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. നിലവിൽ 94 നഗരസഭകളിൽ പ്രവർത്തിക്കുന്ന കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെ-സ്മാര്‍ട്ട്) പ്ലാറ്റ്‌ഫോം ഏപ്രിൽ 10 മുതൽ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. കെ-സ്മാര്‍ട്ട് വഴി ജനന, മരണ സർട്ടിഫിക്കറ്റുകൾ ഇനി വെറും 25 മിനിറ്റിനുള്ളിൽ ലഭ്യമാകും. നിലവിൽ ഇതിന് കുറഞ്ഞത് ഏഴ് Read More…




