പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013 രാജ്യം നടപ്പിലാക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് ആവശ്യമായ വകുപ്പുകൾ Read More…
Tag: kerala women commission
തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാവും: വനിതാ കമ്മീഷന്‍
പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാവും. 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. ഹോട്ടല്‍ മേഖലയിലെ തൊഴിലാളികള്‍ക്കായി കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച പോഷ് 2013 പ്രത്യേക ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. സ്ഥാപനത്തിലെ ആകെ തൊഴിലാളികള്‍ പത്തില്‍ കുറവാണെങ്കില്‍ സ്ത്രീ Read More…
സ്ത്രീധനം സാമൂഹിക വിപത്ത് : അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ച് വനിതാ കമ്മീഷൻ
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധനം സാമൂഹിക വിപത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീധനം കേരളത്തിൽ നിന്നും തുടച്ചുമാറ്റുന്നത്തിനായി ശക്തരായി പ്രവർത്തിക്കേണ്ട യുവജനതയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ കമ്മീഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ മെമ്പർ അഡ്വ. ഇന്ദിര രവീന്ദ്രൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീധനം എന്ന വിഷയത്തിലുള്ള ചർച്ചകൾ യുവജനങ്ങളിൽ മാറ്റമുണ്ടാക്കുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തിലോ സമൂഹത്തിലോ ആ മാറ്റം പ്രതിഫലിക്കുന്നില്ലെന്നും വിവിധ സ്ത്രീധന നിരോധന നിയമങ്ങളെ കുറിച്ചും അഡ്വ. Read More…
ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷൻ
ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. കുട്ടികളിൽ പലർക്കും കൗൺസിലിംഗ് ആവശ്യമായി വരുന്നുണ്ട്. ഒരേ വീട്ടിൽ തന്നെ താമസിക്കുന്ന ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഒരു ബന്ധവുമില്ല. അദാലത്തിന് അവർ വരുന്നത് ഒരു വീട്ടിൽ നിന്നാണ്. എന്നാൽ വീടിനുള്ളിൽ ഉറക്കവും പാചകവും എല്ലാം വെവ്വേ റെയാണ്. അവരുടെ കുട്ടികളിൽ ഇത് ഉണ്ടാക്കുന്ന മാനസിക ആഘാതം Read More…



