കോഴിക്കോട്: മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. സിറ്റി റൈഡ് ബസിൽ ഇനി കോഴിക്കോട് നഗരം മുഴുവൻ ചുറ്റിക്കറങ്ങാം. മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാവുന്ന ബസാണ് കാഴ്ചകൾ കാണാനായി ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയര്‍, പാളയം, കുറ്റിച്ചിറ Read More…


