Uncategorized

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു: ഒരാൾ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. കുറ്റിപ്പുറത്തെ കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ഡിഫെൻഡർ എണ്ണ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *