India Kerala News Politics

കാർഗിൽ വിജയദിനം: അമർ ജവാനിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: കാർഗിൽ വിജയദിനത്തിൻ്റെ ഭാഗമായി തൃശ്ശൂർ അയ്യന്തോളിലെ അമർ ജവാനിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച ധീരസൈനികരുടെ ത്യാഗം ഓരോ ഭാരതീയനും എന്നും നന്ദിയോടെ സ്മരിക്കേണ്ടതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമിയുടെ സുരക്ഷയ്ക്കായി അവർ നൽകിയ സമർപ്പണവും വീരത്വവും എന്നും രാജ്യത്തിന് പ്രചോദനമാണെന്നും, ആ വീരയോദ്ധാക്കളുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഈനാശുവിൻ്റെ ഭാര്യ ഷിജി ഈനാശു മുഖ്യാതിഥിയായി പങ്കെടുത്തു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ സൈനികനുമായ ടോണി ചാക്കോള അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് മേനോത്തു പറമ്പിൽ, വിപിൻ വർഗീസ്, കോർപ്പറേഷൻ കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, പൂർണിമ സുരേഷ്, രേഷ്മ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *