തൃശ്ശൂർ: കാർഗിൽ വിജയദിനത്തിൻ്റെ ഭാഗമായി തൃശ്ശൂർ അയ്യന്തോളിലെ അമർ ജവാനിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച ധീരസൈനികരുടെ ത്യാഗം ഓരോ ഭാരതീയനും എന്നും നന്ദിയോടെ സ്മരിക്കേണ്ടതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമിയുടെ സുരക്ഷയ്ക്കായി അവർ നൽകിയ സമർപ്പണവും വീരത്വവും എന്നും രാജ്യത്തിന് പ്രചോദനമാണെന്നും, ആ വീരയോദ്ധാക്കളുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ Read More…
Tag: vijay diwas
കാർഗിൽ വിജയ് ദിവസ്; ധീരസൈനികരുടെ വീര്യം രാജ്യത്തിൻ്റെ അഭിമാനം: പ്രധാനമന്ത്രി
ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ആചരിക്കുന്ന വേളയിൽ, കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയ ധീരസൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. അതികഠിനമായ സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ച ധീരതയും ത്യാഗവും രാജ്യത്തിൻ്റെ അഭിമാനമായി എന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ് ദിവസ് ദിനത്തിൽ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി അസാധാരണ ധൈര്യവും അർപ്പണബോധവും പ്രകടിപ്പിച്ച സൈനികരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലും നമ്മുടെ ധീരസൈനികർ കാട്ടിയ വീര്യം എന്നും രാജ്യത്തിൻ്റെ അഭിമാനമായി തുടരും. Read More…



