തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡ് കേരളത്തില്‍ ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി ലേബര്‍ കോഡ് നടപ്പിലാക്കുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ അടിയന്തരയോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യൂണിയനുകളുടെ അഭിപ്രായം കേട്ടശേഷമേ സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കൂ. ഈ വിഷയത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധക്ഷണിക്കുന്നതിനായി തിരുവനന്തപുരത്ത് ഡിസംബര്‍ 19ന് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ Read More…
Tag: labour code
ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. തൊഴില്‍ കോഡുകള്‍ Read More…



