Entertainment Kerala News

റാപ്പര്‍ വേടനില്‍ നിന്ന് പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പെല്ലെന്ന് കണ്ടെത്തൽ

റാപ്പര്‍ വേടൻ്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലുള്ള സുവോളിജിക്കല്‍ ലാബിലാണ് ശാസ്ത്രീയ പരിശോധനയില്‍ പുലിപ്പല്ല് യഥാര്‍ത്ഥമാണെന്ന് തെളിഞ്ഞത്. കേസില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്. ഇതിനിടെ പുലിപ്പല്ല് കണ്ടെത്തുകയായിരുന്നു. പിന്നീട് കേസ് വനംവകുപ്പിന് കൈമാറി. വനംവകുപ്പിന്റെ ആദ്യ പരിശോധനയില്‍ തന്നെ മാലയിലുണ്ടായിരുന്നത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് തെളിയുകയും വേടനെ അറസ്റ്റ് ചെയ്യുകയും Read More…