Education India Kerala News Politics

സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: 2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും പ്രമുഖ കലാകാരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. പുരസ്കാര ജേതാക്കൾ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന് രാഷ്ട്രപതി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന നിരവധി നാടൻ, ഗോത്ര കലാരൂപങ്ങളെ സംരക്ഷിക്കാൻ പ്രത്യേക ശ്രമങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി. കലാപാരമ്പര്യങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതിൽ ഗുരു-ശിഷ്യ പാരമ്പര്യത്തിന് നിർണായക പങ്കുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മുതിർന്ന കലാകാരന്മാർ പുതുതലമുറയെ Read More…

International News

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

സ്റ്റോക് ഹോം: സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍. 1954 ല്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യൻ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവർ ആഴത്തിൽ സ്വാധീനിച്ചു. സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം Read More…

Culture Death Kerala

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…