തിരുവനന്തപുരം: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽപിയു) ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാ സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സർവകലാശാലയിലെ സംഭവങ്ങൾ ഗൗരവമായി കാണണമെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഞായറാഴ്ചയാണ് എൽപിയു ക്യാമ്പസിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. സർവകലാശാലക്കുള്ളിലേക്ക് പുറത്തുനിന്നെത്തിയ ഒരാൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പ്രതിഷേധം. തുടർന്ന് വിദ്യാർത്ഥികൾ Read More…

