ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ നിശ്ചിത ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ അധിക ചാര്‍ജ് ഏര്‍പ്പെടുത്താന്‍ റെയില്‍വേ. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് റെയില്‍വേ കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. ഇതിനിടെയാണ് ലഗേജുകളുടെ ഭാരത്തിന് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കുന്നത്. അതേസമയം, വിമാനങ്ങളിലെന്നപോലെ ട്രെയിനുകളിലും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേയുടെ ന്യായം. ഇതിന് അധിക ചാര്‍ജ് ഈടാക്കും. രണ്ടാം ക്ലാസില്‍ യാത്ര ചെയ്യുന്ന Read More…
Tag: luggage
യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ സൗജന്യ അലവന്‍സ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നതിന് അധിക ചാര്‍ജ് നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം. യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വെ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. Read More…



