റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ലോകപ്രസിദ്ധ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ എം.എസ്. ധോനി ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിളിപ്പേര് ഇപ്പോള്‍ നിയമപരമായി സ്വന്തമാക്കാനായുള്ള ശ്രമത്തിലാണ്. ഈ പേരിന് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ധോനി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 5നാണ് താരം ട്രേഡ്മാര്‍ക്ക്സ് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 16ന് ട്രേഡ്മാര്‍ക്ക് ജേണലില്‍ ഈ അപേക്ഷ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്പോര്‍ട്സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, മറ്റു ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. 2007ലെ Read More…


