Kerala News

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

‌കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന Read More…

Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി കൊടുത്തവർക്ക് താത്പര്യമില്ല; 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നു. മൊഴി നൽകിയവർക്കു കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നതാണ് പ്രധാന കാരണം. ഇതുവരെ 35 കേസുകൾ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം രജിസ്റ്റർ ചെയ്തതിൽ ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇനി ശേഷിക്കുന്ന 14 കേസുകളും ഈ മാസം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി അവസാനിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. ഹേമ കമ്മിറ്റി Read More…

Entertainment Kerala News

സിനിമാ സമരം വേണ്ട! സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം സമരം ഉപേക്ഷിച്ച് കേരള ഫിലിം ചേംബർ

തിരുവനന്തപുരം: സർക്കാർ ഇടപെടലിനെ തുടർന്ന് കേരള ഫിലിം ചേംബർ പ്രഖ്യാപിച്ചിരുന്ന സിനിമാ മേഖലയിലെ സമരം ഉപേക്ഷിച്ചു. സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സർക്കാർ പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിലുള്ള ചലച്ചിത്ര വ്യവസായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഉറപ്പ് ലഭിച്ചതിനാൽ സമരം പിന്‍വലിച്ചതായി ഫിലിം ചേംബർ ഭാരവാഹികൾ അറിയിച്ചു. സിനിമാ റിലീസുകളും ഷൂട്ടിംഗുകളും സാധാരണ നിലയിൽ തുടരുമെന്ന് ഫിലിം ചേംബർ അറിയിച്ചു.