Kerala News

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 സംസ്ഥാന സർക്കാരിൻറെ 2023  ലെ സംസ്ഥാന  മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്കാണ് അവാർഡ്. ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന വാർത്താ പരമ്പരക്കാണ് അവാർഡ്. ദേശാഭിമാനി  സീനിയർ റിപ്പോർട്ടർ ജഷീന എം തയ്യാറാക്കിയ ‘തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും’ എന്ന വാർത്താ പരമ്പരക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. വികസനോൻമുഖ റിപ്പോർട്ടിംഗിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസിനാണ് അവാർഡ്. ‘അപ്പർ കുട്ടനാട് ഉയരെ ദുരിതം’ എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹമായത്.ഫോട്ടോഗ്രഫി Read More…

Kerala News

മാധ്യമ അവാർഡുകൾക്ക് ഫെബ്രുവരി 10 വരെ എൻട്രികൾ സമർപ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ 2025 ഫെബ്രുവരി  10 വരെ സമർപ്പിക്കാം. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മീഡിയ അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മീഡിയ അക്കാദമി അവാർഡ് എന്നിവയ്ക്കാണ് എൻട്രികൾ ക്ഷണിച്ചിട്ടുള്ളത്. റിപ്പോർട്ടിൽ/ഫോട്ടോയിൽ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ Read More…