Culture India International Kerala News

മിലാദ്-ഉൻ-നബി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മിലാദ്-ഉൻ-നബി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പുണ്യദിനം സമൂഹത്തിൽ കൂടുതൽ ഐക്യവും സന്തോഷവും വളർത്തട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. “ഈദ് മുബാറക്! മിലാദ്-ഉൻ-നബിയുടെ ആശംസകൾ. ഈ അവസരം നമുക്കിടയിലെ ഒരുമയും സന്തോഷവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ദയ, കരുണ, സഹജീവികളോടുള്ള കരുതൽ, സമൂഹത്തിന് തിരികെ നൽകാനുള്ള മനോഭാവം എന്നിവ എപ്പോഴും എല്ലാവർക്കും വഴികാട്ടിയാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. സമൂഹത്തിൽ സൗഹാർദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണത്തിനും മിലാദ്-ഉൻ-നബി പ്രചോദനമാകട്ടെയെന്നും Read More…