Uncategorized

ഇറാനിലേക്ക് ജീവൻരക്ഷാ മരുന്നുകളുടെ വിതരണം തുടരും: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യ-ഇറാൻ വിമാന സർവീസുകൾക്ക് വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഇറാനിലേക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാൻ ഇറാനിയൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. മേഖലയിൽ തുടരുന്ന സംഘർഷം ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാനഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അവശ്യ മരുന്നുകളുടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Kerala News

നിമിഷപ്രിയയുടെ വധശിക്ഷ: കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും ചെയ്യും എന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. “നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനായി കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യും, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി വധശിക്ഷയ്ക്ക് കഴിഞ്ഞ ദിവസം ശരിവെച്ചതോടെ, ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ മോചനത്തിനായി Read More…