തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ഐയുഎംഎൽ നേതാവ് എം.കെ. മുനീറിനെയും ഡൽഹിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെയും നിയമിച്ചതിനെ അനുകൂലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാബിനറ്റ് പദവിയോടെയുള്ള ഈ നിയമനങ്ങൾ ഭരണസംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനും കേന്ദ്രസർക്കാർ പദ്ധതികൾക്കായി കൂടുതൽ ഫണ്ട് ലഭ്യമാക്കാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങൾ ശക്തിപ്പെടുത്താനുമുള്ള യുഡിഎഫ് സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും നവകേരള യാത്രയിലും ഭരണപരിഷ്കാരങ്ങൾ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നതായി Read More…


