വാഷിങ്ടണ്‍: വിദേശ സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ചുമത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പ്, യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് എന്നിവക്ക് നികുതി പരിഷ്‌കരണത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. “അമേരിക്കയിലെ സിനിമ വ്യവസായം അതിവേഗം മരിച്ചുപോകുകയാണ്. ഹോളിവുഡും മറ്റ് മേഖലകളും തകര്‍ന്നുപോകുന്നു. ഇതിന് കാരണം, മറ്റ് രാജ്യങ്ങള്‍ നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങളാണ്,” എന്ന് ട്രംപ് Read More…


