മുണ്ടിനീര് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ തുമ്പോളി എസ്എന്‍വി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് അസുഖം വ്യാപിച്ചതോടെയാണ് രോഗം മറ്റുള്ള കുട്ടികളിലേക്ക് പടരാതിരിക്കാനായി അവധി നല്‍കി ഉത്തരവായത്.ഈ രോഗത്തിന് ഇന്‍ക്യുബേഷന്‍ കാലയളവ് 21 ദിവസമായതിനാല്‍ അത്രയും ദിവസം അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 1 മുതല്‍ 21 ദിവസത്തേക്ക് മുന്‍കാല പ്രാബല്യത്തില്‍ അവധി അനുവദിച്ചത്.


