കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുനമ്പത്തെ വഖഫ് തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ഹര്‍ജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ Read More…
Tag: munambam
മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍, സമരപ്പന്തലിലെത്തി അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍
വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് Read More…
കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ
പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ കേരള നിയമസഭയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയവരാണ് മുനമ്പത്തെത്തി ആ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ പാർലമെൻ്റിൽ Read More…
മുനമ്പം – ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ Read More…
മുനമ്പം ഭൂമി തർക്കം: ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ പരിഹാരം കാണാനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി. എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമ്മീഷൻ. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് സർക്കാർ കാണുന്നതെന്ന് നിയമ വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്പേളനത്തിൽ പറഞ്ഞു. റവന്യു മന്ത്രി കെ. രാജൻ, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ സന്നിഹിതരായിരുന്നു. ആരെയും കുടിയൊഴിപ്പിക്കാതെ തന്നെ പ്രശ്നത്തിന് ശാശ്വത Read More…






