Entertainment India News

ആന്ധ്ര തീരം കരതൊട്ട് മുറാസു ചുഴലിക്കാറ്റ്; ശക്തമായ മഴ

അമരാവതി: ആന്ധ്രാപ്രദേശ് തീരത്ത് മുറാസു അതിതീവ്ര ചുഴലിക്കാറ്റിൻ്റെ കരയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രകാശം ജില്ലയിലെ ഒംഗോളിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. ഇതേത്തുടർന്ന് തീരമേഖലയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൻ്റെ വേഗം ചിലയിടങ്ങളിൽ 120 കിലോമീറ്റർ വരെയെത്തിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചുതുടങ്ങിയതായും ഇതിൻ്റെ പ്രധാന മേഘമേഖല തീരത്തിന് തൊട്ടടുത്തെത്തിയതായും കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ന് Read More…