India News

പ്രധാനമന്ത്രിക്ക് ബോംബ് ഭീഷണി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ദില്ലി നിയമസഭാ സ്പീക്കർ വിജേന്ദർ ​ഗുപ്തയ്ക്കും, അമിത് ഷാ, ദില്ലി ​ഗവർണർ, വിദേശകാര്യമന്ത്രി ജയശങ്കർ, ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവർക്കും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ദില്ലി നിയമസഭ, മെട്രോ സ്റ്റേഷൻ എന്നിവയെല്ലാം ബോംബ് വെച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

Business Economy India International News Politics

ഇന്ത്യ ഫസ്റ്റ് നയത്തിൽ ഉറച്ച് കേന്ദ്രസർക്കാർ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ചെന്നൈ: കേന്ദ്രസർക്കാർ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന്റെ ഊർജവിതരണത്തെ ബാധിച്ച സാഹചര്യത്തിലും ഇന്ത്യയുടെ താൽപര്യങ്ങളാണ് സർക്കാരിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളുടെ ക്ഷേമത്തിനായി രാവും പകലും പ്രവർത്തനം’“പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. രാജ്യത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. അതു തുടർന്നുകൊണ്ടേയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് Read More…

Economy India Kerala News Politics

വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ ഏകദേശം 10,800 കോടി രൂപ വിലവരുന്ന വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിർവഹിച്ചു. എന്നാൽ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് Read More…

India International Sports

സഞ്ജുവിന്റെ സുവർണ രാത്രി; കിവീസിനെ കീഴടക്കി ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ്

അഹമ്മദാബാദ്: ഒരിക്കൽ ഡഗൗട്ടിൽ തലതാഴ്ത്തി നിന്ന മലയാളി താരം ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞു നിൽക്കുന്ന നിമിഷം… മൂന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണീർ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയം ഈ ഞായറാഴ്ച ഇന്ത്യയുടെ വിജയഘോഷത്തിൽ ആർത്തിരമ്പി. ആ രാത്രിയുടെ നായകൻ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കി ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം തവണ ടി20 ലോകകപ്പ് Read More…