Entertainment India News

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. Read More…

Entertainment India News

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വൈകിട്ട് 6 ന് പ്രഖ്യാപിക്കും; വിക്രാന്ത് മാസിയും റാണി മുഖര്‍ജിയും മുന്നില്‍

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നാല് മണിയോടെ ജൂറി റിപ്പോര്‍ട്ട് കൈമാറും. വൈകിട്ട് ആറ് മണിയോടെയാണ് പുരസ്‌കാര പ്രഖ്യാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രാന്ത് മാസിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മുന്നിലുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത് റാണി മുഖര്‍ജി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി പുരസ്‌കാര നേട്ടത്തിന് അരികിലെത്തുന്നത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ സിനിമ. Read More…