Culture India News

സാരിയുടുത്ത് ഗർബ കളിച്ച് പുരുഷന്മാർ; അഹമ്മദാബാദിൽ 200 വർഷം പഴക്കമുള്ള നവരാത്രി ആചാരം

അഹമ്മദാബാദ്: ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾ ഗംഭീരമായി നടക്കുന്നതിനിടെ, അഹമ്മദാബാദിലെ ഷാപൂർ മേഖലയിൽ വേറിട്ട ആചാരവുമായി ബാരോട്ട് സമുദായം. ഞായറാഴ്ച നടന്ന ചടങ്ങിൽ സമുദായത്തിലെ പുരുഷന്മാർ സാരിയുടുത്ത് പരമ്പരാഗത നൃത്തമായ ഗർബ അവതരിപ്പിച്ചു. തങ്ങളുടെ സമുദായത്തിലെ സ്ത്രീരൂപമായ സദു മാതയോടുള്ള ആദരസൂചകമായാണ് ഈ ആചാരം നടത്തുന്നത്. ത്യാഗം, പശ്ചാത്താപം, പ്രായശ്ചിത്തം എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 200 വർഷം പഴക്കമുള്ള കഥയാണ് ഈ പാരമ്പര്യത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാ വർഷവും നവരാത്രിയുടെ എട്ടാം രാത്രിയിൽ ഷാപൂരിലെ സദു മാതാ Read More…

Culture India Kerala News Politics

നവരാത്രി ആരംഭം: മാ ശൈലപുത്രിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നവരാത്രിയുടെ ആദ്യദിനത്തിൽ മാ ശൈലപുത്രിയെ പ്രാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേവിയുടെ അനുഗ്രഹം എല്ലാവരുടെയും ഹൃദയങ്ങളിൽ ക്ഷമയുടെയും ആത്മവിശ്വാസത്തിന്റെയും വെളിച്ചം നിറയ്ക്കട്ടെയെന്നും എല്ലാ പൗരന്മാർക്കും ദേവിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഈ അവസരത്തിൽ മാ ശൈലപുത്രിയെ സ്തുതിക്കുന്ന ഭക്തിഗാനവും പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ചു.