International News

കറുത്ത പുക ഉയർന്നു, പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനായില്ല

വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയുടെ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനായി ചേരുന്ന കോൺക്ലേവിന്റെ ആദ്യദിനം തീരുമാനമില്ലാതെ അവസാനിച്ചു. ഇറ്റാലിയൻ സമയം രാവിലെ ഒന്‍പത് മണിയോടെ സിസ്റ്റീൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നാണ് കറുത്ത പുക ഉയർന്നത്. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പ് പ്രക്രിയയിൽ ആര്‍ക്കും ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് ഇതിന്റെ സൂചന. ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാത്രി വൈകിയും ജനങ്ങള്‍ കാത്തുനിന്നിരുന്നു. അതേസമയം, വ്യാഴാഴ്ച വോട്ടെടുപ്പ് വീണ്ടും തുടരുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. 5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി Read More…

International News

പുതിയ മാര്‍പാപ്പയ്ക്ക് തെരഞ്ഞടുക്കല്‍ ഇന്ന് ആരംഭിക്കും; കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനെ തെരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് വത്തിക്കാനില്‍ തുടക്കമായി. സിസ്‌റ്റൈന്‍ ചാപ്പലില്‍ ബുധനാഴ്ച രാവിലെ പ്രത്യേക കുര്‍ബാനയോടെയാണ് കോണ്‍ക്ലേവ് ഔപചാരികമായി ആരംഭിച്ചത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 173 കര്‍ദിനാള്‍മാര്‍ ചൊവ്വാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ക്ലേവിന് മുന്‍പായി സാന്താ മാര്‍ത്താ അതിഥിമന്ദിറത്തിലേക്ക് കര്‍ദിനാള്‍മാര്‍ താമസം മാറ്റി. ബാലറ്റുകള്‍ കത്തിക്കുന്ന സ്റ്റൗ അടുപ്പും പുകക്കുഴലും സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കി. വ്യാഴാഴ്ച വോട്ടെടുപ്പ് ആരംഭിക്കുമെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം ഡയറക്ടര്‍ മാറ്റിയോ Read More…

International News

വത്തിക്കാനില്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പ് നാളെ ആരംഭിക്കും; കര്‍ദിനാള്‍മാര്‍ ഇന്ന് യോഗം ചേരും

വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി, ഇന്ന് വത്തിക്കാനില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന പ്രധാന യോഗം ചേരും.  ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര്‍ അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. ഈ കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലേക്ക് പുകക്കുഴലും, ബാലറ്റുകള്‍ കത്തിക്കുന്നതിന് സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാര്‍പാപ്പയെ Read More…