Kerala News

പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ആഗസ്റ്റ് 2ന്

വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ള നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ആഗസ്റ്റ് രണ്ടിന് കൊല്ലത്തും ഇടുക്കിയിലും നടക്കും. കൊല്ലം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കും. അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ആഗസ്റ്റ് രണ്ടിന് ഇടുക്കിയിൽ നോർക്ക റൂട്ട്‌സ് സെല്ലിൽ (സിവിൽ സ്റ്റേഷൻ, പൈനാവ്) രാവിലെ 10 മുതൽ വൈകിട്ട് മൂന്നു Read More…

Kerala News

നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇൻഷുറൻസ് തുക. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. മെഡിക്കൽ Read More…

Kerala News

നോർക്കയുടെ അഭിമാന പദ്ധതികൾ നയപ്രഖ്യാപനത്തിൽ; നോർക്ക കെയറും നോർക്ക ശുഭയാത്രയും നടപ്പാക്കും

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നൂറുദിന തൊഴിലവസരം സൃഷ്ടിക്കുന്നതിന്  നെയിം പദ്ധതി നടപ്പാക്കി.  ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പുതുതായി നടപ്പാക്കാൻ പോകുന്ന നോർക്ക കെയർ ഉൾപ്പെടെ നോർക്ക വകുപ്പിന്റെ അഭിമാന പദ്ധതികൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ കേരള നിയമസഭയിൽ നടത്തിയ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ചു. പുതുതായി നടപ്പാക്കാനിരിക്കുന്ന നോർക്ക ശുഭയാത്ര പദ്ധതിയിലൂടെ പ്രവാസവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് സഹായകമാകുന്ന നൈപുണ്യ വികസന വായ്പകൾ അനുവദിക്കും.  മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിന് നോർക്ക അസിസ്റ്റഡ് Read More…

Kerala News

നോർക്ക റൂട്ട്‌സ് – ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

നോർക്ക റൂട്ട്‌സ് ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബർ 18ന് രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ കോഴിക്കോട് ഹോട്ടൽ മലബാർ പാലസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഉദ്ഘാടനം ചെയ്യും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. അഹമ്മദ് ദേവർകോവിൽ എംഎൽഎ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. Read More…

Kerala News

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ്സ് ക്ലിനിക്ക് തൃശ്ശൂരിലും എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഡിസംബര്‍ 21 ന് മുന്‍പായി NBFC യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ Read More…

Kerala News

കേരളത്തിന്റെ കരുതൽ ലോകത്തെവിടെയും: 28 ന്റെ തിളക്കത്തിൽ പ്രവാസികളുടെ സ്വന്തം നോർക്ക

നോർക്ക സെന്ററിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബർ ആറിന് നിലവിൽ വന്ന പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA – Non Resident Keralites Affairs Department) രൂപീകരണദിനമാണ്  നോർക്ക ദിനം.  ഇന്ത്യയിൽ ആദ്യമായി ഏതെങ്കിലുമൊരു സംസ്ഥാനത്ത് പ്രവാസികൾക്കു വേണ്ടി മാത്രമായി രൂപീകരിക്കപ്പെട്ട വകുപ്പ് എന്ന ഖ്യാതി നോർക്കയ്ക്കുണ്ട്. പ്രവാസികേന്ദ്രീകൃതമായ നവീനമായ പദ്ധതികളും സേവനങ്ങളും കൊണ്ടുവരാനാണ് അടുത്തസാമ്പത്തികവർഷം ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സിഇഒ അജിത് കോളശേരി അഭിപ്രായപ്പെട്ടു. പേപ്പർലെസ് Read More…

Kerala News

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക്  ഹ്രസ്വസന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്. വിദേശയാത്രയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും. ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്ളൈറ്റ് റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന Read More…

Kerala News

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു

ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാത്ത്ലാബ് എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org Read More…