Kerala News

കയർ ഉൽപ്പന്ന നിർമ്മാണത്തിൽ നൈപുണ്യ പരിശീലനം: മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്‌ സംഘടിപ്പിക്കുന്ന കയർ അനുബന്ധ ഉൽപ്പന്നങ്ങളിലെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജൂലൈ 17 ന് രാവിലെ 11 ന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യഷത വഹിക്കും വി. കെ. പ്രശാന്ത് എം. എൽ. എ., വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, പട്ടികജാതി പ്രമോട്ടർമാർ, ആദ്യ Read More…

Kerala News

പട്ടികവർഗ്ഗ വികസനത്തിന് കൃത്യമായ പദ്ധതികളുമായി മുന്നോട്ട്‌പോകും: മന്ത്രി ഒ ആർ കേളു

പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിന് കാലാനുസൃതമായി കൂടുതൽ പദ്ധതികൾ അവിഷ്‌കരിക്കുമെന്നും ഇതിനായി കൃത്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ നടന്ന പട്ടികവർഗ്ഗ മേഖലയിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലയിലും മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും സിറ്റിംഗ് നടത്തി വിഷയങ്ങൾ വിലയിരുത്തിയിരുന്നു. സാമ്പത്തികം, ഭൂമി ലഭ്യമാക്കൽ,  ആരോഗ്യം, തൊഴിൽ ഉൾപ്പടെ പല മേഖലകളിലും പുരോഗതി നേടാനുണ്ട്. Read More…

Kerala News

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതുമായി ബന്ധപ്പെട്ട പദ്ധതികൾ കൃത്യമായി വിലയിരുത്തി മുന്നോട്ടുപോവുകയാണെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസനവകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഹോട്ടൽ ഗ്രാന്റ്‌ ചൈത്രത്തിൽ നടന്ന പട്ടികജാതി മേഖലയിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ വേഗത്തിലും സുതാര്യമായും നടപ്പാക്കും. വിവിധ ഓഫീസുകളിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് തടസമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കും. ഒഡെപെക് മുഖേന വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് Read More…

Kerala News

വനാവകാശ നിയമം:മാർഗ്ഗരേഖകൾ പാലിക്കണം മന്ത്രി ഒ. ആർ കേളു

വനാവകാശ നിയമത്തെ ദുരുപയോഗം ചെയ്യരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പും അസീം പ്രേംജി സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വനാവകാശ നിയമം-2006 ഓറിയന്റേഷന്‍ പ്രോഗ്രാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമത്തിന് കൃത്യമായ മാർഗരേഖയുണ്ട്. വനാവകാശ നിയമം കേന്ദ്ര നിയമം ആണ്. ഇത് നടപ്പാക്കാൻ ഏറ്റുമുട്ടലിന്റെ, അഭിപ്രായ വ്യത്യാസത്തിന്റെ പാത സ്വീകരിക്കില്ല. ഗ്രാമസഭ നടക്കുന്നതുപോലെ ഊരുകൂട്ടങ്ങളു൦ നടക്കേണ്ടത് ആവശ്യമാണ്. പട്ടിക വര്‍ഗ്ഗ വികസന Read More…

Kerala News

54 വിദ്യാർത്ഥികൾക്ക്  മന്ത്രി ഒ ആർ കേളു  വിസ കൈമാറി

പട്ടികജാതി വികസന വകുപ്പിന്റെ ഐ ടി ഐ കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പാസായി ഒഡെപെക് മുഖേന യു എ ഇയിൽ ജോലി ലഭിച്ച 54 വിദ്യാർഥികൾക്ക് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു വിസ കൈമാറി. വിദേശ തൊഴിലിൽ നിന്നും കിട്ടുന്ന പരിചയവും അനുഭവവും ജന്മനാടിനും മാതാപിതാക്കൾക്കും കൂടി സഹായമാകുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് മന്ത്രി കുട്ടികളോട് അഭ്യർത്ഥിച്ചു. ഡിസംബർ 20, 23  തിയതികളിൽ വിദ്യാർഥികൾ യാത്ര തിരിക്കും.  യാത്രാ ചെലവുകൾക്ക് പട്ടികജാതി-പട്ടിക Read More…

Education Kerala News

ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തണം: മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾ പ്ലസ് ടു പഠനത്തിനപ്പുറം സർക്കാർ നൽകുന്ന ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻനിരയിലേക്കെത്തണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ജില്ലാ, സംസ്ഥാനതല സ്‌പോർട്‌സ് മീറ്റുകളിൽ മികച്ച വിജയം നേടിയ ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂളിലെ  വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎഎസ്, എംബിബിഎസ്, നഴ്‌സിംഗ് തുടങ്ങി നിരവധി കോഴ്സുകൾ പഠിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വിദേശ പഠനത്തിനും അവസരം ഉറപ്പാക്കുന്നുണ്ട്. Read More…

Kerala News

പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒ ആർ കേളു

  പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി  വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനിൽ നടന്ന ചടങ്ങിൽ പട്ടിക വർഗ ഓഫീസുകളിൽ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ  പ്രവർത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവർഗ വികസന വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ നടപടികൾ Read More…