Kerala News

54 വിദ്യാർത്ഥികൾക്ക്  മന്ത്രി ഒ ആർ കേളു  വിസ കൈമാറി

പട്ടികജാതി വികസന വകുപ്പിന്റെ ഐ ടി ഐ കളിൽ നിന്ന് വിവിധ കോഴ്‌സുകൾ പാസായി ഒഡെപെക് മുഖേന യു എ ഇയിൽ ജോലി ലഭിച്ച 54 വിദ്യാർഥികൾക്ക് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു വിസ കൈമാറി. വിദേശ തൊഴിലിൽ നിന്നും കിട്ടുന്ന പരിചയവും അനുഭവവും ജന്മനാടിനും മാതാപിതാക്കൾക്കും കൂടി സഹായമാകുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് മന്ത്രി കുട്ടികളോട് അഭ്യർത്ഥിച്ചു.

ഡിസംബർ 20, 23  തിയതികളിൽ വിദ്യാർഥികൾ യാത്ര തിരിക്കും.  യാത്രാ ചെലവുകൾക്ക് പട്ടികജാതി-പട്ടിക വർഗ വികസന കോർപറേഷൻ സാമ്പത്തിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഒഡെപെക് പ്രതിനിധികളായ രഞ്ജിത് തോമസ്, അഞ്ജന എസ് നാണുക്കുട്ടൻ, നിഷാന്ത് ആർ.എസ്, ഐ ടി ഐ ട്രെയിനിങ്ങ് ഓഫീസർ മുനീർ എം, അസിസ്റ്റന്റ് ട്രെയിനിങ്ങ് ഓഫീസർ സിബി എ പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *