ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തിയെന്ന കർണാടക സർക്കാരിൻ്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസികൾ). നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചല്ല പരിശോധന നടത്തിയതെന്നും അതിനാൽ പരിശോധനാ ഫലങ്ങൾ അംഗീകരിക്കാനാകില്ലെന്നും കമ്പനികൾ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പ്രമുഖ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്നാണ് കർണാടക സർക്കാർ ആരോപിച്ചത്. ചില സാമ്പിളുകളിൽ എഥനോളിൻ്റെ അളവ് 31.2 ശതമാനം വരെ രേഖപ്പെടുത്തിയതായും Read More…


