Kerala News

കെ.എസ്.ഡി.പി മെഡി മാർട്ട് മന്ത്രി  പി രാജീവ് ഉദ്ഘാടനം ചെയ്യും

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷം ഏപ്രിൽ 8ന് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ അൻപതാം വാർഷികാഘോഷ പരിപാടികളുടെയും കെ.എസ്.ഡി.പി മെഡി മാർട്ടിന്റെയും ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10ന് ആലപ്പുഴ  കെ.എസ്.ഡി.പി അങ്കണത്തിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.എസ്.ഡി.പി പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായാണ് മെഡി മാർട്ട് ആരംഭിക്കുന്നത്. ഇവിടെ മരുന്നുകൾ 10  മുതൽ 20  % വരെ വിലക്കുറവിൽ ലഭ്യമാക്കും.  5 കിലോമീറ്റർ ചുറ്റളവിൽ Read More…

Kerala News

കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഇത് ഉചിതമായ സമയം: മന്ത്രി പി രാജീവ്

തിരികെയെത്തിയ പ്രവാസികൾക്കായുള്ള ”സംരംഭം” പദ്ധതി ഉദ്ഘാടനംചെയ്തു കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷം  കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38% വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  പൂർണമായും പ്രശ്‌നരഹിതമായിരിക്കും സംരംഭങ്ങൾ എന്ന ധാരണ വേണ്ട. പക്ഷെ  അവയെ മറികടക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വെളിച്ചെണ്ണ, പ്രാദേശിക വിഭവമായ ചക്കയുടെ ഫുഡ് Read More…

Kerala News

കടൽ മണൽ ഖനനത്തിൽ കേരളം മുൻപ് തന്നെ വിയോജിപ്പറിയിച്ചു: പി രാജീവ്

കേരളത്തിന്റെ തീരപ്രദേശത്ത് കടൽ മണൽ ഖനനം നടത്തുന്നതിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ് മുൻപ് തന്നെ അറിയിച്ചതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സെക്രട്ടേറിയറ്റിൽ  വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കടൽ മണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും മൽസ്യത്തൊഴിലാളി മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഗവൺമെന്റിന് കത്ത് നൽകിയത്. 2023 ജൂലൈ 27 ന് ലോക്‌സഭയിൽ ഖനനം സംബന്ധിച്ച ബിൽ അവതരിപ്പിച്ചു. ആഗസ്റ്റ് 1 ന്  ലോക്‌സഭയും തുടർന്ന് രാജ്യസഭയും ബിൽ പാസാക്കുകയും രാജ്യത്ത്  നിയമമായി മാറുകയും Read More…

Kerala News

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം : കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണം – മന്ത്രി പി. രാജീവ്‌

വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും നാടിന്റെ മുന്നേറ്റത്തിനായി ഒന്നിച്ച് നിൽക്കണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തടിപ്പാലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 22,125.83കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടായത്. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 731,264 ആളുകൾക്ക് തൊഴിലുകൾ നൽകാൻ കഴിഞ്ഞു. ഈ വസ്തുതകൾ ആർക്കുവേണമെങ്കിലും വ്യവസായ വകുപ്പിന്റെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. കേരളത്തിൽ കൂടുതൽ നിക്ഷേപം വരണം Read More…

Kerala News

കരകൗശലരംഗം ഇനിയും മുന്നേറണം, വിപണി കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി പി രാജീവ്‌

കരകൗശല രംഗത്ത് ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നും വിപണി കുറേകൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന കരകൗശല അവാർഡ് (2023) വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ‘കെ-ഷോപ്പി’ തുടങ്ങിയിട്ടുള്ളത്. ഹാൻഡിക്രാഫ്റ്റ്‌സ് കോർപറേഷന്റെ ഉൽപ്പന്നങ്ങളെല്ലാം കെ-ഷോപ്പിയിൽ ലഭ്യമാണ്. കൈത്തറി, കൊയർ, ഖാദി ഉൽപ്പന്നങ്ങളെല്ലാം തന്നെ കെ-ഷോപ്പിയിൽ ലഭ്യമാണ്. കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ ഒരു സവിശേഷത എല്ലാവരെയും ഉൾകൊള്ളുന്ന വ്യവസായവൽക്കരണമാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത മേഖലയെ ആധുനികവൽക്കരിച്ചു ശക്തിപ്പെടുത്താൻ നമ്മൾ ശ്രമിക്കുന്നു. എം.എസ്.എം.ഇകൾക്ക് സവിശേഷമായ Read More…

Kerala News

ഇലക്ട്രിക് വാഹന വിപണനരംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തും: മന്ത്രി പി. രാജീവ്

ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റിന് തുടക്കമായി ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടാറ്റയുടെ ഇലക്ട്രിക് കാർ വിപണനത്തിന്റെ 20 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന കണക്ക് ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം കാണിക്കുന്നു. നാലിലൊരു കുടുംബത്തിന് നിലവിൽ കാറുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ കേരളത്തിന്റേയും Read More…

Kerala News

ടെക്സ്റ്റൈൽ മേഖലയിൽ കൂടുതൽ നിക്ഷേപമുണ്ടാകണം : മന്ത്രി പി രാജീവ്

കേരളത്തിലെ ടെക്സ്റ്റൈൽ, കൈത്തറി മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി സർക്കാർ ഒപ്പമുണ്ടെന്നും വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ടെക്സ്റ്റൈൽ കോൺക്ലേവ് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് ഒന്നാം റാങ്കാണ് കേരളത്തിന്. ഈ ബിസിനസ് അവസരം ടെക്സ്റ്റൈൽ വ്യവസായ സംരംഭങ്ങൾ ഉപയോഗപ്പെടുത്തണം. ടെക്‌സ്‌റ്റൈൽ ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണം. മനുഷ്യന്റെ ഇന്നത്തെ അഭിരുചികൾ മനസിലാക്കി ഉൽപ്പന്നങ്ങൾ നിർമ്മിക്കപ്പെടണം. നൂതന Read More…

Kerala News

കോടതി ഫീസ് പരിഷ്‌കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

സർക്കാർ നിയോഗിച്ച  കോടതി ഫീസ് പരിഷ്‌കരണ സമിതി നിയമ വകുപ്പ് മന്ത്രി പി രാജീവിന് റിപ്പോർട്ട് സമർപ്പിച്ചു. കേരളത്തിലെ കോടതി ഫീസും വ്യവഹാരസലയും നിയമത്തിൽ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ചും കോടതി ഫീസും മറ്റും പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിരുന്നത്. സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ്. വി. കെ മോഹനനാണ്  മന്ത്രിക്ക്  റിപ്പോർട്ട് കൈമാറിയത്. സമിതി കൺവീനറായ ലോ സെക്രട്ടറി കെ ജി സനൽകുമാറും ഒപ്പം ഉണ്ടായിരുന്നു. ഫിനാൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഡോ. എൻ.കെ Read More…

Kerala News

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി.രാജീവ്‌

കുസാറ്റിൽ സംഘടിപ്പിച്ച ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പു മേധാവികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോൺക്ലേവിൽ നടന്ന വിവിധ സെഷനുകളുടെ ഭാഗമായി രൂപപ്പെട്ട നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഏറെ വിലപ്പെട്ടതാണ്. വ്യവസായ മേഖലയുടെ സഹകരണം ആവശ്യമായ കാര്യങ്ങളിൽ പരമാവധി പിന്തുണ ഉണ്ടാകും. ഇക്കാര്യത്തിൽ വ്യവസായ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുo – മന്ത്രി പറഞ്ഞു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം Read More…

Kerala News

അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി: മന്ത്രി പി. രാജീവ്

പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നു മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം.  ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കും. ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും Read More…